ആറ്റിങ്ങൽ: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിയുടെ പന്തൽ കാൽനാട്ടു കർമ്മം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവഹിച്ചു. 5 മുതൽ 8 വരെയാണ് ഉപജില്ലാ കലോത്സവം.ആറ് വേദികളിലായാണ് കലാമത്സരങ്ങൾ നടക്കുക. കലോത്സവത്തിന്റെ ലോഗോയുടേയും പ്രചാരണത്തിനായി തയ്യാറാക്കിയ പോസ്റ്റർ പ്രകാശനം പബ്ലിസിറ്റി കമ്മിറ്റി ചെയർമാനും നഗരസഭാ കൗൺസിലറുമായ പ്രിൻസ് രാജിന് കൈമാറി ചെയർമാൻ നിർവഹിച്ചു.ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി സുരജിന്റെ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ, കൗൺസിലർ ഷീജ, ജനറൽ കൺവീനർ രജിത് കുമാർ, സ്‌കൂൾ പി.ടി.എ.പ്രസിഡന്റ് വിജുകുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി. ശ്രീലേഖ, ഹെഡ്മാസ്റ്റർ എസ്.മുരളീധരൻ, കൺവീനർമാരായ ബി.എസ്.ഹരിലാൽ, സി.എസ്.വിനോദ്, അജിലാൽ എന്നിവർ സംബന്ധിച്ചു.