നെടുമങ്ങാട്: നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ മുഖേനെ പ്രാദേശിക ഉത്പന്നങ്ങൾക്ക് വിപണന സൗകര്യം ഒരുക്കുന്നതിന് 10000 രൂപ വരെ വാർഷിക ഗ്രാന്റ് ലഭിക്കുന്ന വിപണി നടത്തിപ്പിന് കർഷക ഗ്രൂപ്പുകൾ, കാർഷിക ഇക്കോ ഷോപ്പുകൾ,നാളികേര ഉത്പാദന കമ്പനികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇത്തരം ഗ്രൂപ്പുകൾ രജിസ്‌ട്രേഷൻ ചെയ്‌തിട്ടുള്ള സർട്ടിഫിക്കറ്റുകൾ, വിപണി സൗകര്യം ഒരുക്കുന്നതിനുള്ള മതിപ്പ് ചെലവുകൾ എന്നീ രേഖകൾ ഉൾപ്പടെ 5ന് വൈകിട്ട് അഞ്ചിന് മുമ്പ് നെടുമങ്ങാട് കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഫീൽഡ് ഓഫീസർ ജെ. ലിസി ഡാർലിംഗ് അറിയിച്ചു. അപേക്ഷകർ മുനിസിപ്പൽ പരിധിയിലുള്ളവരായിരിക്കണം. വിശദവിവരങ്ങൾക്ക് കൃഷി ഭവനുമായി ബന്ധപ്പെടുക.