പാലോട്: ജവഹർ കോളനി ഗവ. ഹൈസ്‌കൂളിൽ നടന്ന കേരളപ്പിറവിദിനാഘോഷം സീനിയർ അസിസ്റ്റന്റ് സജുമുദീൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ മാതൃഭാഷ പ്രതിജ്ഞ ചൊല്ലി. കേരളത്തിന്റെയും മലയാള ഭാഷയുടെയും മഹിമ വിളിച്ചറിയിക്കുന്ന ഗാനമാല അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ സർഗവായന സമ്പൂർണ വായനയുമായി ബന്ധപ്പെട്ട് ക്ലാസ് ലൈബ്രറികളിലേക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം വിദ്യാർത്ഥി ഷഹ്ബാൻ മുനീറിൽ നിന്നും 30 പുസ്തകങ്ങൾ ഏറ്റു വാങ്ങിക്കൊണ്ട് പി.ടി.എ പ്രസിഡന്റ് പി. ഷിബു നിർവഹിച്ചു. കേരളത്തിലെ നവോത്ഥാന നായകന്മാരെ അനുസ്മരിച്ചു കൊണ്ടുള്ള നവോത്ഥാന സദസിന്റെ ഉദ്‌ഘാടനവും അസംബ്ലിയിൽ നടന്നു. മാതൃഭാഷ വാരാചരണത്തിനും തുടക്കം കുറിച്ചു.