തിരുവനന്തപുരം: സാമൂഹ്യനീതിയും സംവരണവും നവോത്ഥാന മുന്നേറ്റങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് നവോത്ഥാനത്തെക്കുറിച്ച് വാചാലരാകുന്നവർ ഓർക്കണമെന്ന് ജനതാദൾ (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ് പറഞ്ഞു. ജനതാദൾ (എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് പ്രകാരം ആദ്യനിയമനം നൽകിയതിന്റെ 25 - ാം വാർഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്. ഫിറോസ്‌ലാൽ അദ്ധ്യക്ഷനായിരുന്നു. പനയ്‌ക്കോട് മോഹനൻ, വി. സുധാകരൻ, കോളിയൂർ സുരേഷ്, കെ.എസ്. ബാബു, ടി.പി. പ്രേംകുമാർ, പി. ശാർങ്‌ഗധരൻ നായർ, ജി.രതീഷ്, വേളി പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.