ആറ്റിങ്ങൽ: സംസ്ഥാന പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സമ്പൂർണ ക്ലാസ് റൂം ലൈബ്രറി പദ്ധതി ആറ്റിങ്ങൽ കുന്നുവാരം യു.പി സ്‌കൂളിൽ ആരംഭിച്ചു. ഇതിനായി കേരളപ്പിറവി ദിനത്തിൽ പുസ്‌തക സമാഹരണയാത്ര നടത്തി. സ്‌കൂൾ ഹെഡ്മാസ്റ്റർ ജി.ആർ. മധു ഫ്ലാഗ് ഓഫ് ചെയ്‌തു. സ്‌കൂൾ മാനേജർ എ. രാമചന്ദ്രൻ നായർ, പി.ടി.എ പ്രസിഡന്റ് മൂഴിയിൽ സുരേഷ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എസ്. വേണുഗോപാൽ, എം. നാരായണൻ നമ്പി എന്നിവർ സംസാരിച്ചു.