നെടുമങ്ങാട് : കരുപ്പൂര് ഗവ. ഹൈസ്കൂളിലെ മലയാളഭാഷാ വാരാഘോഷം സ്കൂൾ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ മലയാളം മാസ ഡിജിറ്റൽ കലണ്ടർ പ്രകാശനം ചെയ്ത് അദ്ധ്യാപകൻ സാജൻ നിർവഹിച്ചു. ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ സജ്ജീകരിച്ച ക്ലാസ് ലൈബ്രറി ഉദ്ഘാടനവും നടന്നു. പുസ്തക ശേഖരണത്തിനായി സ്കൂളിൽ തയ്യാറാക്കിയ പുസ്തകത്തൊട്ടിലിൽ കുട്ടികളും അദ്ധ്യാപകരും പുസ്തകം നിക്ഷേപിച്ചു. ഭരണഘടനയുടെ 70 - ാം വാർഷിക പരിപാടികളുടെ ഭാഗമായി സ്കൂളുകളുടെ ഭരണഘടന നിർമിക്കാനുള്ള 'നൈതികം’ പദ്ധതിക്കും തുടക്കമിട്ടു. പി.ടി.എ പ്രസിഡന്റ് ആർ.ഗ്ലിസ്റ്റസ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് അനിത വി.എസ് സ്വാഗതം പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് കൺവീനർമാരായ ജ്യോതിക.വി, അൽ - അമീൻ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വാർഡ് കൗൺസിലർ സംഗീത രാജേഷ്, പി.ടി.എ അംഗം പ്രേമലത, അദ്ധ്യാപകരായ മംഗളാംമ്പാൾ, പുഷ്പരാജ് എന്നിവർ സംസാരിച്ചു.