തിരുവനന്തപുരം: ആർ.സി.ഇ.പി കരാറിൽ ഒപ്പുവയ്‌ക്കുന്നതിൽ നിന്നും ഇന്ത്യ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ ( എസ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിൽ 10ന് ഏജീസ് ഓഫീസിന് മുന്നിൽ ധർണ നടത്തും. ജനതാദൾ ( എസ് ) സംസ്ഥാന പ്രസിഡന്റ് സി.കെ. നാണു എം.എൽ.എ, ഡോ. എ. നീലലോഹിതദാസ്, അഡ്വ. എസ്. ഫിറോസ് ലാൽ, പനയ്‌ക്കോട് മോഹനൻ എന്നിവർ പങ്കെടുക്കും.