ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി.
കിഴുവിലം ഗ്രാമപഞ്ചായത്ത് തെന്നൂർകോണം ഗ്രൗണ്ടിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത, മെമ്പർ സൈന ബീവി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബെൻസ് ലാൽ, ജി. ഗിരീഷ് കുമാർ കൂടാതെ സംഘാടക സമിതി അംഗങ്ങളും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷത്തെ ഗെയിം ഫെസ്റ്റിവൽ വിജയികൾക്കുള്ള സമ്മാനദാനങ്ങളും ചടങ്ങിൽ നൽകി. കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാമത്സരങ്ങൾ നാലാം തീയതി വരെ വിവിധ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടുകളിൽ നടക്കും.