ആറ്റിങ്ങൽ: കേരളപ്പിറവിയുടെ 63 വർഷങ്ങൾ മൺചിരാതുകൾ തെളിച്ച് നവോദയ റസിഡന്റ്സ് അസോസിയേഷൻ ആഘോഷിച്ചു. കവിയും അദ്ധ്യാപകനുമായ മനോജ് പുളിമാത്ത് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് ടി.പി. രഞ്ജുഷ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. ശ്രീലേഖ, കേരള സാഹിത്യ അക്കാഡമി ബാലസാഹിത്യ അവാർഡ് ജേതാവായ കെ. രാധാകൃഷ്‌ണൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ രേഖ, കൗൺസിലർ.ജി. തുളസീധരൻപിള്ള, ജോയിന്റ് സെക്രട്ടറി വേണുനാഥ് എന്നിവർ സംസാരിച്ചു.