ആറ്റിങ്ങൽ: കേരളപ്പിറവിദിനത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ ഭാഷാ ദിനാഘോഷം നടന്നു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഉദ്ഘാടനവും സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനവും ഡോ.എസ്. ഭാസിരാജ് നിർവഹിച്ചു. കേരളപ്പിറവിയുടെ 63-ാം വാർഷികത്തിന്റെ ഓർമക്കായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തയ്യാറാക്കിയ 63 പുസ്‌തകാസ്വാദനക്കുറിപ്പുകളുടെ സമാഹാരം - ' വായന പൂക്കുന്നു ', സ്‌കൂൾ ജീവനക്കാരുടെ സൃഷ്ടികളുടെ സമാഹാരം - ' ശംഖൊലി ' എന്നിവ പ്രകാശനം ചെയ്‌തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ. ശ്രീകുമാർ, ഹെഡ്മിസ്ട്രസ് ടി.ടി. അനിലാറാണി, രാധാകൃഷ്‌ണൻ, ഷിബു, ഉണ്ണിത്താൻ രജനി, കെ. മണികണ്ഠൻ നായർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രശ്നോത്തരി, കേട്ടെഴുത്ത് മത്സരം എന്നിവയും നടന്നു.