മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ 20 വാർഡുകളിലെയും റോഡുകൾ മാപ്പ് ചെയ്യുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 6ന് വൈകിട്ട് 5ന് മുമ്പായി രേഖകളുടെ അസൽ പകർപ്പുമായി അപേക്ഷ സമർപ്പിക്കണം. യോഗ്യത: ഡിപ്ലോമ(സിവിൽ), ഐ.ടി.ഐ (സർവയർ), സിവിൽ എൻജിനീയറിംഗ്, സർവേ മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം. ഇന്റർവ്യൂ 7ന് ഉച്ചക്ക് 2ന്. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത് കാര്യാലയവുമായോ അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടുക.