തിരുവനന്തപുരം : സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സാരഥി, സർഗവായന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് ജില്ലാ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ. മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷനാകും. സാരഥി പദ്ധതി പ്രകാരം 26 സ്കൂളുകൾക്ക് പുതിയ ബസുകൾ കൈമാറും. ജില്ലയിലെ സ്കൂളുകളിൽ ക്ലാസ്റൂം ലൈബ്രറി സജ്ജമാക്കുന്ന സർഗവായന പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് നൽകേണ്ട 5ലക്ഷം രൂപയുടെ പുസ്തകങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങും. വി.കെ.പ്രശാന്ത് എം..എൽ..എ മുഖ്യാഥിതിയാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അറിയിച്ചു.