വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിൽ തോട്ടുമുക്ക് ടൗൺ കേന്ദ്രമാക്കി ഫാമിലി റസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു. ആനപ്പെട്ടി - തോട്ടുമുക്ക്, കന്നുകാലിവനം, മണലയം - ആനപ്പെട്ടി, തോട്ടുമുക്ക് മേമല, പൊൻപാറ റോഡുകൾ അടിയന്തരമായി ടാറിംഗ് നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി അൻസാരി (പ്രസിഡന്റ്),​ ജോയി (സെക്രട്ടറി),​ നിസാർ(ട്രഷറർ),​ തോട്ടുമുക്ക് നവാസ്, രജനി (വൈസ് പ്രസിഡന്റുമാർ),​ മുഹമ്മദ് റഫീക്ക്, നസീറാസലീം (ജോയിന്റ് സെക്രട്ടറിമാർ) സി. പ്രഭാകരൻ, സുലൈമാൻ എം.എ.കെ, കെ.മണിലാൽ (രക്ഷാധികാരിമാർ) എന്നിവരെ തിരഞ്ഞെടുത്തു.