vld-1-

വെള്ളറട: ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ വാരാചരണം സംഘടിപ്പിച്ചു. പ്രസംഗം, പ്രശ്നോത്തരി മത്സരങ്ങളും സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ളോക്ക് സെക്രട്ടറി അരുവിപ്പുറം സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സുരജ ദേവി, ഷീബാറാണി, ബ്ളോക്ക് അംഗങ്ങളായ കുമാരി സുധ തുടങ്ങിയവർ സംസാരിച്ചു. ആയുർവേദത്തെ കുറിച്ചുള്ള പുസ്തകങ്ങളും വിതരണം ചെയ്തു. ആയുഷ് ഗ്രാം നോഡൽ ഓഫീസർ ഡോ. ഷാജി ബോസ്, മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ്, ഡോ. നന്ദുകൃഷ്ണൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.