നെടുമങ്ങാട് : നഗരസഭ കേരളോത്സവം 15 മുതൽ 17 വരെ നടക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. 4 മുതൽ 8 വരെ നഗരസഭ ഓഫീസിൽ രജിസ്‌ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. വിദ്യാഭ്യാസ - കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്‌ഘാടനം ചെയ്തു. സുമയ്യ മനോജ്, ഷാജി, ഹസീന ടീച്ചർ, ജെ. കൃഷ്ണകുമാർ, ബി. സതീശൻ എന്നിവരെ വിവിധ സബ് കമ്മിറ്റികളുടെ ചെയർമാന്മാരായി തിരഞ്ഞെടുത്തു.