തിരുവനന്തപുരം: അരുവിക്കര കുപ്പിവെള്ള പ്ലാന്റ് വാട്ടർ അതോറിട്ടിയിൽ നിന്നും അടർത്തിമാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക. അശാസ്ത്രീയമായ പുനഃസംഘടനാ നിർദ്ദേശങ്ങൾ തള്ളുക, ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസറി പദവി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 6ന് ജലഭവനിലേക്ക് മാർച്ച് നടത്തും. രാവിലെ 10.30ന് മ്യൂസിയം പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്യും. വിവിധ സർവീസ് സംഘടനാ നേതാക്കൾ മാർച്ചിനെ അഭിവാദ്യം ചെയ്യുമെന്ന് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി. കരുണാകരനും സംസ്ഥാന ജനറൽ സെക്രട്ടറി എം. തമ്പാനും പ്രസ്‌താവനയിൽ അറിയിച്ചു.