nov02f

ആറ്റിങ്ങൽ: കേരള പിറവി ദിനത്തിൽ മലയാള ശാല സാഹിത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആലംകോട് ഗവ. എൽ.പി.എസിൽ നടന്ന മണലെഴുത്ത് വേറിട്ട അനുഭവമായി. പ്രവർത്തകർ കുട്ടികളെ പാരമ്പര്യ ആചാര പ്രകാരം മണലിൽ മഞ്ഞൾ കൊണ്ട് അക്ഷരങ്ങൾ എഴുതിച്ചാണ് കേരളപ്പിറവി ദിനം ആചരിച്ചത്.ഇതോടൊപ്പം ചിത്രരചനാ മത്സരം, വായന മത്സരം, നാടൻ പാട്ട് മത്സരം എന്നിവയും നടന്നു. വിജയികളായ കുട്ടികൾക്ക് ഉപഹാരവും സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങളും മലയാള ശാല നൽകി. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സീനാ മുബാറക് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ വർക്കല ഗോപാലകൃഷ്ണൻ ഉദ്ഘാനം ചെയ്തു. കവി വിജയൻ പാലാഴി മണലെഴുത്ത് വിദ്യ ഉദ്ഘാടനം ചെയ്തു. വഞ്ചിയൂർ ഉദയകുമാർ, കൊളാഷ് സുരേഷ്, ബിനു വേലായുധൻ, സുചിത്രൻ, സുചേത, ആറ്റിങ്ങൽ ഗോപൻ, ആറ്റിങ്ങൽ ശശി, അശ്വതി, മനോജ് നാവായിക്കുളം, സ്മിതാ നായർ എന്നിവർ സംസാരിച്ചു. മലയാള ശാലയുടെ ഓണപ്പാട്ട് ആലാപനവും ശ്രദ്ധേയമായി.