palia

കിളിമാനൂർ: ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള സാന്ത്വന പരിപാലനപരിപാടികൾക്ക് കിളിമാനൂർ ഏരിയായിൽ തുടക്കമായി. കിളിമാനൂർ സി.പി.എം നേതൃത്വം നൽകുന്ന കെ.എം. ജയദേവൻമാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയാണ് ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സോണൽ കമ്മറ്റിയായി നിലകൊണ്ട് കിളിമാനൂർ ഏരിയായിലെ വിവിധ പഞ്ചായത്തുകളിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

കിടപ്പുരോ​ഗിയായ ന​ഗരൂർ നെയ്ത്തുശാല വിളയിൽ വീട്ടിൽ ഷൈലജയെ സന്ദർശിച്ച് നഗരൂർ സോണൽതല ഉദ്ഘാടനം ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റ് പാലിയേറ്റീവ് ജില്ലാകമ്മറ്റി വൈസ് ചെയർമാൻ അഡ്വ. മടവൂർ അനിൽ നിർവഹിച്ചു. പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി എം. ഷാജഹാൻ, ഡോ. ആര്യ, എം. ഷിബു, ഡി. രജിത്ത്, സൂര്യ, എസ്. നോവൽരാജ്, എസ്. ബീന, ഷൈലാനാഥ്, പി. സു​ഗതൻ, ഹർഷകുമാർ, ജിപിൻ തുടങ്ങിയവർ സംബന്ധിച്ചു.

കുടവൂരിൽ നാവായിക്കുളം പ്രാഥമിക ആരോ​ഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബിത ഉദ്ഘാടനം ചെയ്തു. ഇ. ജലാൽ, ഡോ. അമേയ, അഡ്വ. സുധീർ, നിസാം, വിജിൻ, സുനിത, മഹിജ, ഷീല തുടങ്ങിയവർ പങ്കെടുത്തു. കരവാരം റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ​ഗുജറാത്തിൽ വെച്ച് അപകടത്തിൽ ശരീരം തളർന്ന് കിടപ്പായ മാറംകോട് വിനോദ് ഭവനിൽ വിനോദിനെ സന്ദർശിച്ചു. ഡോ. ആർ. പ്രകാശ്, രേഖ, സുധർമ്മ, ഐ.എസ്. ദീപ, ഷിബു നിള, ബൈജു പുല്ലൂർമുക്ക് എന്നിവർ പങ്കെടുത്തു. പള്ളിക്കലിൽ ജയദേവൻമാസ്റ്റർ സൊസൈറ്റി സെക്രട്ടറി എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. അഡ്വ. മടവൂർ അനിൽ, സജീബ് ഹാഷിം, എ.ആർ. നഹാസ് തുടങ്ങിയവർ പങ്കെടുത്തു.

പഴയകുന്നുമ്മേൽ റീജിയണിൽ എം. ഷാജഹാൻ, ഡോ. അജിൽജോൺ, എസ്. സിന്ധു, എൻ. സലിൽ, കിളിമാനൂർ ഹക്കീം, ലാലി,വിപിൻ തുടങ്ങിയവർ സംബന്ധിച്ചു.

കിളിമാനൂർ റീജിയണിൽ ഡോ. രാമൻനായർ ഉദ്ഘാടനം ചെയ്തു. അഡ്വ. മടവൂർ അനിൽ, എം. ഷാജഹാൻ, കെ.ജി. പ്രിൻസ്, എ. ദേവദാസ് തുടങ്ങിയവർ സംബന്ധിച്ചു.

അടയമൺ റീജിയണിൽ ഡോ. ശ്രീജ, കെ. രാജേന്ദ്രൻ, എസ്. സിബി തുടങ്ങിയവർ നേതൃത്വം നൽകി.

കിളിമാനൂർ സോണൽ കമ്മറ്റിയിൽ ആ​ദ്യഘട്ടമായി 200 ​കിടപ്പുരോ​ഗികളെയാണ് വിവിധ സാന്ത്വന പ്രവർത്തകർ സന്ദർശിച്ചത്. കിടപ്പുരോ​ഗികൾക്ക് ബെഡ് ഷീറ്റുകളും മറ്റ് ആവശ്യവസ്തുക്കളും വിതരണം ചെയ്തു. അടുത്ത ഘട്ടമായി കിടപ്പുരോ​ഗികൾക്ക് ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റ്, ജയേദവൻമാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ പരിശീലനം നേടിയ പാലിയേറ്റീവ് വാേളണ്ടിയർമാരുടെ നേതൃത്വത്തിൽ ​ഗൃഹ പരിചരണം നൽകും.