കല്ലമ്പലം: നാവായിക്കുളം ഗവ: എൽ.പി.സ്‌കൂൾ അദ്ധ്യാപക രക്ഷകർത്തൃസമിതിയുടെയും മാനേജ്മെന്റ് കമ്മിറ്റിയുടെയും വാർഷിക പൊതുയോഗം പഞ്ചായത്തംഗം ബി.കെ. പ്രസാദ് ഉദ്ഘാഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് എസ്. അനീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി നജീബ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ആർ. വസന്ത വരവുചെലവു കണക്ക് അവതരിപ്പിച്ചു. എസ്.എം.സി ചെയർമാൻ ആർ. രാജേഷ് അവലോകനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ബി. വിജയകുമാർ നന്ദി പറഞ്ഞു. പി.ടി.എയുടെ പുതിയ ഭാരവാഹികളായി എസ്. അനീഷ് കുമാർ (പ്രസിഡന്റ് ), സലിം (വൈസ് പ്രസിഡന്റ് ), വി. ദീപ ( മദർ പി.ടി.എ.പ്രസിഡന്റ് ) എന്നിവരെ തിരഞ്ഞെടുത്തു.