കല്ലമ്പലം: കേരളപ്പിറവി ദിനത്തിൽ കരവാരം പഞ്ചായത്തിലെ പാവല്ല ഗവ. എൽ.പി.എസിലെ ക്ലാസ് ലൈബ്രറി ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം ഡോ.എ.പി.ജെ. അബ്ദുൽ കലാം ഫൗണ്ടേഷൻ ചെയർമാൻ നിസാം തോട്ടക്കാട് നിർവഹിച്ചു. സ്‌കൂളിൽ സ്ഥാപിച്ച പുസ്‌തക തൊട്ടിലിലേയ്ക്കുള്ള പുസ്‌തകങ്ങൾ സ്‌കൂൾ എച്ച്.എം ആർ.ആഭ,​ നിസാമിൽ നിന്നും ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം ബേബി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ലിഡിയ, വിശ്വതിലകൻ, ലാലി, ബൈജു, മണികണ്ഠൻ, ബിജി, ആർഷ, താര തുടങ്ങിയവർ സംസാരിച്ചു.