തിരുവനന്തപുരം: പട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവ് പിൻവലിക്കണമെന്നും 1964 ലെ ഭൂപതിവ് ചട്ടം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്നുമാവശ്യപ്പെട്ട് ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഇന്ന് രാവിലെ 11 മുതൽ 3 വരെ സെക്രട്ടേറിയറ്റിനു മുമ്പിൽ ഉപവസിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും. 2.30ന് സമാപനം കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് നേതാക്കളായ എ.കെ. മണി, ഇ.എം. ആഗസ്തി, എം.ടി. തോമസ്, ജോയി തോമസ്, റോയി കെ. പൗലോസ്, എസ്. അശോകൻ, പി.പി. സുലൈമാൻ റാവുത്തർ, എം.കെ. പുരുഷോത്തമൻ, സി.പി. മാത്യു തുടങ്ങിയവർ പങ്കെടുക്കും.