തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അതിയന്നൂർ ബ്ളോക്കിന്റെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ ഡോ. അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു. പ്രൊഫ. എം. ചന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു. ബ്ളോക്ക് വൈസ് പ്രസിഡന്റ് എം. രാജേന്ദ്രൻ അദ്ധ്യക്ഷനായി. ഉബൈദുള്ള വി.ഇ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന കവിയരങ്ങിൽ ഉബൈദുള്ള, ജി. പുരുഷോത്തമൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. കെ.എസ്.എസ്.പി.യു ജില്ലാജോയിന്റ് സെക്രട്ടറി ബാബു രാജേന്ദ്രപ്രസാദ്, അതിയന്നൂർ ബ്ളോക്ക് സെക്രട്ടറി എം. രത്നാകരൻ, ജില്ലാകമ്മിറ്റി അംഗം ടി. രാജമ്മ എന്നിവർ സംസാരിച്ചു. സാംസ്‌കാരിക സമിതി കൺവീനർ വി. പ്രഭാകരപ്പണിക്കർ സ്വാഗതവും കെ.എസ്.എസ്.പി.യു വെങ്ങാനൂർ യൂണിറ്റ് സെക്രട്ടറി ഇൻ ചാർജ് ടി. വിജയൻ നന്ദിയും പറഞ്ഞു.