തിരുവനന്തപുരം: ശ്രീവരാഹം മുക്കോലയ്‌ക്കൽ ഭഗവതി ക്ഷേത്രത്തിൽ തന്ത്രി ആറമ്പാടി വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 13ന് സർപ്പബലി നടക്കുമെന്ന് സെക്രട്ടറി എസ്. വിജയകുമാർ അറിയിച്ചു. രാവിലെ 9ന് അഭിഷേകം, നൂറുംപാലും, വിശേഷാൽ നാഗർപൂജ എന്നിവയും രാത്രി 8ന് സർപ്പബലിയും നടക്കും. സർപ്പബലി നടത്താൻ താത്പര്യമുള്ളവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണം.