തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിൽ ഭൂമിയും വീടും ഇല്ലാത്ത ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി രേഖകൾ നഗരസഭയിൽ ഹാജരാക്കുന്നതിനുള്ള സമയപരിധി 15വരെ നീട്ടി. ഇതിനായി നഗരസഭയുടെ മെയിൻ ഓഫീസിലും എല്ലാ സോണൽ ഓഫീസുകളിലും പ്രത്യേക കൗണ്ടറുകൾ തുറന്നു. രേഖകൾ ഹാജരാക്കാത്തപക്ഷം പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽനിന്നും ഒഴിവാക്കും.