തിരുവനന്തപുരം: ഗുരുഗോപിനാഥ് നടനഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ ഇന്തോ - അമേരിക്കൻ നർത്തകി ഷാരോൺ ലാവനെ നാളെ വൈകിട്ട് 5ന് ആദരിക്കും. നടനഗ്രാമത്തിലെ നൃത്തമണ്ഡപത്തിൽ നടക്കുന്ന പരിപാടി മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകും. കഥക് നർത്തകൻ മൈസൂർ നാഗരാജ്, നടനഗ്രാമം വൈസ് ചെയർമാൻ കെ.സി. വിക്രമൻ തുടങ്ങിയവർ പങ്കെടുക്കും. ഗുരുഗോപിനാഥ് നൃത്തമ്യൂസിയം സന്ദർശിക്കുന്ന ഷാരോൺ ലോവൻ നൃത്തവിദ്യാർത്ഥികളുമായി സംവദിക്കും.