sevanam
se

ദുബായ് : എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ നേതൃത്വത്തിൽ നടത്തുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ദുബായ് കരാമയിലുള്ള കാലിക്കറ്റ് പാരഗൺ റെസ്റ്റോറന്റിൽ നടന്നു.

പ്രസാദ് ശ്രീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ അമ്പലത്തറ എം.കെ. രാജൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് യു.എ.ഇ കൺവീനർ സാജൻ സത്യ, ഫിനാൻസ് കമ്മിറ്റി കൺവീനർ ജെ.ആർ.സി. ബാബു തുടങ്ങിയവർ സംസാരിച്ചു.

തീർത്ഥാടന കമ്മിറ്റി ചെയർമാനായി ഷാർജ യൂണിയൻ സെക്രട്ടറി ഷൈൻ കെ. ദാസിനെയും . ജോയിന്റ് കൺവീനർമാരായി സുരേഷ് കുമാർ (അൽ -ഐൻ), സുധീഷ് സുഗതൻ (ഷാർജ), നിസാൻ ശശിധരൻ (ദുബായ് ), ചാറ്റർജി (അബുദാബി) എന്നിവരെയും തിരഞ്ഞെടുത്തു. ജനുവരി 10 ന് അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ തീർത്ഥാടന സംഗമം നടക്കും.

ക്യാപ്ഷൻ..............

യു.എ.ഇയിൽ നടക്കുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം സെൻട്രൽ കമ്മിറ്റി ചെയർമാൻ അമ്പലത്തറ എം.കെ. രാജൻ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.