hall

പാലോട്: നന്ദിയോട് പഞ്ചായത്തിലെ പച്ചമല വാളൻകുഴിയിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷനായി. ഹാൾ നിർമ്മാണത്തിനുള്ള സ്ഥലം സംഭാവനയായി നൽകിയ സുരേഷിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ ആദരിച്ചു. മെമ്പർമാരായ രാധാ ജയപ്രകാശ്, ഉദയകുമാർ, ജി.ആർ. പ്രസാദ്, ഷീലാ മധു, ദീപാ ജോസ്, ചന്ദ്രൻ, പുഷ്‌പൻ, സി.ഡി.എസ് ചെയർപേഴ്സൺ ബീനാസുരേഷ്, ശ്രീകുമാർ, കാർത്തിക സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി മനോജ് നന്ദി പറഞ്ഞു.