kerala-police

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരും പിറകിലിരിക്കുന്നവരും ഹെൽമെറ്റ് ധരിക്കുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വാർത്താക്കുറിപ്പിൽ അറിയിച്ചു. റോഡിൽ തടഞ്ഞു നിറുത്തി പരിശോധിക്കില്ലെന്ന ധാരണ തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിക്കാതെയും ആട്ടോ ഡ്രൈവർമാർ യൂണിഫോം ഇടാതെയും വാഹനം ഓടിച്ചാൽ അതിന്റെ ഫോട്ടോ/വീഡിയോ എന്നിവ പൊലീസുകാർ തന്നെ മൊബൈൽ ഫോണിൽ റെക്കാഡ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കും. പൊതുജനങ്ങൾക്ക് തങ്ങളുടെ മൊബൈൽ ഫോണിൽ ട്രാഫിക് നിയമ ലംഘനങ്ങൾ റെക്കാഡ് ചെയ്ത് 9497975000,​ 9497001099 എന്നീ വാട്‌സ് ആപ്പ് നമ്പരുകളിലേക്ക് സമയം, തീയതി, സ്ഥലം എന്നിവ സഹിതം അയയ്ക്കാവുന്നതാണ്. ഇങ്ങനെ അയയ്ക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കമ്മിഷണർ അറിയിച്ചു.