mini-lori

പാറശാല: ദേശീയ പാതയിൽ അമിത വേഗത്തിൽ വന്ന മിനി ലോറി കുളത്തിലേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ 11.10ന് തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലേക്ക് പോയ ലോറി തെന്നിമാറി പാറശാല തവളയില്ലാക്കുളത്തിലേക്ക് മറിയുകയായിരുന്നു. ലോറിക്കുളിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശികളായ ഡ്രൈവറും കിളിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ലോറിയിലുണ്ടായിരുന്ന മീൻ തിരുവനന്തപുരത്ത് ഇറക്കിയ ശേഷം ഉച്ചയ്ക്ക് 2 ന് മുൻപ് കന്യാകുമാരിയിൽ എത്തും വിധം അമിതവേഗത്തിൽ ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണം. ലോറിയുടെ അടിഭാഗം കുളത്തിന്റെ കരിങ്കല്ല് കെട്ടിൽ ഇടിച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ ലോറിയിൽ ഉണ്ടായിരുന്ന മീൻ കുളത്തിലേക്ക് വീണു. എന്നാൽ ലോറി കരയിൽ തട്ടി നിന്നതിനാൽ അപകടം ഒഴിവായി. വിവരം അറിഞ്ഞെത്തിയ പാറശാല പൊലീസിന്റെയും, ഫയർ ഫോഴ്സിന്റെയും സാന്നിദ്ധ്യത്തിൽ ക്രയിൻ ഉപയോഗിച്ചാണ് ലോറി പുറത്തെടുത്തത്.