kerala-police

തിരുവനന്തപുരം: മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയുടെ മുഴുവൻ പാനൽ അംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സന്ദീപ് സുധീർ (ചെയർപേഴ്‌സൺ), കെ.എസ്. ഗൗരിപ്രിയ, ഐഷ ബാസില (വൈസ് ചെയർപേഴ്‌സൺമാർ), അഹമ്മദ് കബീർ (ജനറൽ സെക്രട്ടറി), ദേവു ജയൻ (ജോയിന്റ് സെക്രട്ടറി), അമ്പാടി എസ്.ശാസ്‌ത (ഫൈൻ ആർട്‌സ് സെക്രട്ടറി), ബിബിൻ സന്തോഷ് (സ്‌പോർട്‌സ് സെക്രട്ടറി), ദയ ബാബുരാജ് (മാഗസിൻ എഡിറ്റർ) എന്നിവരടങ്ങിയ 16 അംഗ പാനലാണ് ജയിച്ചത്. കഴിഞ്ഞ 15 വർഷമായി എസ്.എഫ്.ഐയാണ് ഇവിടെ ജയിക്കുന്നത്.