വർക്കല: കണിയാപുരം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അംഗൻവാടി വർക്കർ. ഹെല്പർമാരുടെ സ്ഥിരം ഒഴിവുകളിലേക്ക് 18നും 46നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു, വർക്കർമാർ എസ്.എസ്.എൽ.സി പാസായവരും ഹെല്പർമാർ എസ്.എസ്.എൽ.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാകണം. പട്ടിക വിഭാഗക്കാർക്ക് ഇളവ് ലഭിക്കും. അപേക്ഷകൾ 25നകം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ ശിശു വികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്തിലെ ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസ് അംഗൻവാടികളിൽ നിന്നും ലഭിക്കും.