തിരുവനന്തപുരം: കോർപറേഷൻ തല കേരളോത്സവം 2019ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾ 14 മുതൽ 16 വരെ തീയതികളിൽ സെൻട്രൽ സ്റ്രേഡിയം, പൂജപ്പുര സ്റ്റേഡിയം, ശ്രീമൂലം ക്ളബ്, വാട്ടർ വർക്‌സ് അക്വാട്ടിക് സെന്റർ എന്നിവിടങ്ങളിലായി നടക്കും. കലാമത്സരങ്ങൾ 16ന് കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നഗരസഭയിലെ വിദ്യാഭ്യാസ - കലാകായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ഓഫീസിൽ നേരിട്ടോ www.keralolsavam.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ 12ന് വൈകിട്ട് 3ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 23777720, 8281498372.