sraddha-gopan

ചിറയിൻകീഴ്: തലവേദനയെ തുർന്ന് വീട്ടിൽ കുഴഞ്ഞുവീണ പത്താം ക്ലാസുകാരി മരിച്ചു. പെരുങ്കുഴി, നാലുമുക്ക്, പാമ്പനത്ത് വീട്ടിൽ ഗോപൻ നായരുടേയും രജിതകുമാരിയുടേയും മകൾ ശ്രദ്ധ ഗോപൻ (15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞുവീണ ശ്രദ്ധാ ഗോപനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. അബോധാവസ്ഥയിലായ വിദ്യാർത്ഥിനി പിന്നീട് മരണമടയുകയായിരുന്നു. മഹിളാ മോർച്ച ജില്ലാ സെക്രട്ടറി രജിതയുടേയും ബി.ജെ.പി പ്രവർത്തകനായ ഗോപന്റേയും മൂത്ത മകളാണ് ശ്രദ്ധ. പോത്തൻകോട് എൽ.വി.എച്ച്.എസ്സിലെ വിദ്യാർത്ഥിനിയായിരുന്നു . ശ്രേയ ഗോപൻ സഹോദരി.