മലയിൻകീഴ്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പരാതിയിൽ വിളപ്പിൽശാല പൊലീസ് ഉസ്താദിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഉറിയാക്കോട് മദ്രസയിൽ മതപഠനത്തിനെത്തിയ പെൺകുട്ടിയെ നാല് മാസമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിലുള്ളത്. ഉസ്താദ് അബ്ദുൾ സലാമിൻ(58) ഒളിവിലാണ്. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിംഗിലാണ് പീഡനവിവരം വെളിപ്പെടുത്തിയത്. നാല് മാസമായി ഉസ്താദ് പെൺകുട്ടിയെ പീഡനത്തിന് വിധേയമാക്കിയെന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ നൽകിയ വിവരം.