ബാലരാമപുരം: കാവിൻപുറം ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും മകയിര പൊങ്കാല മഹോത്സവവും ഫ്രെബ്രുവരി 3 മുതൽ 5 വരെ നടക്കും.3ന് രാവിലെ 5.30ന് ഗണപതിഹോമം,​ 11.30ന് ദീപാരാധന,​ 12.15 ന് അന്നദാനം,​ വൈകിട്ട് 5.45 ന് ഐശ്വര്യപൂജ,​6.30 ന് അലങ്കാര ദീപാരാധന,​ 7 ന് ദീപാർച്ചന,​ 4 ന് രാവിലെ 5.50ന് മഹാഗണപതിഹോമം,​ 11.30ന് ദീപാരാധന,​ 12ന് അന്നദാനം,​വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന,​ 7.30ന് പുഷ്പാഭിഷേകം,​8.30 ന് സ്റ്റേജ് ഷോ,​ഫ്രെബുവരി 5ന് രാവിലെ 5.15ന് മഹാഗണപതിഹോമം,​ 9.45ന് സമൂഹപൊങ്കാല,​ 11ന് നാഗരൂട്ട്,​ 11.30ന് പൊങ്കാല നിവേദ്യം തുടർന്ന് സമൂഹസദ്യ,​വൈകിട്ട് 6.30 ന് ദീപാരാധന,​രാത്രി 8.30ന് നൃത്തനൃത്ത്യങ്ങൾ.