ബാലരാമപുരം: ക്ഷേമനിധി അംഗങ്ങൾക്ക് കൈത്തറി തൊഴിലാളിക്ഷേമനിധി ബോർഡിൽ നിന്നും വർഷം തോറും നൽകിവരുന്ന സാമ്പത്തിക സഹായം നൽകണമെന്നും 1250 എന്നത് 2000 രൂപ ആക്കി വർദ്ധിപ്പിക്കണമെന്നും ജനതാദൾ(എസ്)​ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കോട്ടുകാൽക്കോണം മണി അദ്ധ്യക്ഷത വഹിച്ചു.കോവളം മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു,​ അഡ്വ.ജി.മുരളീധരൻ നായർ,​പാറക്കുഴ രവീന്ദ്രൻ നായർ,​ആലുവിള ഷാജി,​ബാലരാമപുരം സദാനന്ദൻ,​ ആർ.ബാഹുലേയൻ,​രെജു രവീന്ദ്രൻ എന്നിവർ സംസാരിച്ചു.