panchatath-prasident-deuk

കല്ലമ്പലം: കരവാരം പഞ്ചായത്തിൽ പൊതുവിഭാ​ഗത്തിലും പട്ടികവിഭാ​ഗത്തിലുമുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്.ദീപ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ജൂബിലി വിനോദ്,ലിസി ശ്രീകുമാർ,പഞ്ചായത്തം​ഗങ്ങളായ സുനിൽകുമാർ,ബേബികുമാർ,സുനി പ്രസാദ്,വിലാസിനി,പ്രസന്ന,അസിസ്റ്റന്റ് സെക്രട്ടറി ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.ശിവദാസൻ സ്വാ​ഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീജ നന്ദിയും പറഞ്ഞു.