വെള്ളനാട് :കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) വെള്ളനാട് യൂണിറ്റ് സംഘടിപ്പിച്ച പ്രതിഭാസംഗമവും അവാർഡ് ദാനവും കെ.എസ്.ശബരിനാഥൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.എസ്.സി എക്സ് സൈസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഭിലാഷിനെ എം.എൽ.എ ഉപഹാരം നൽകി അനുമോദിച്ചു.യൂണിയൻ നിർമ്മിച്ച പുതിയ കൊടി മരം ഉദ്ഘാടനവും ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ശശിധരൻ നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് ഷിബുഅദ്ധ്യക്ഷവഹിച്ചു.ജീവനക്കാർക്കുള്ള ഉപഹാരം വെള്ളനാട് യൂണിറ്റ് കൺട്രോളിംഗ് ഇൻസ്പെക്ടർ അലക്സ് സാൻഡർ വിതരണം വിതരണം ചെയ്തു.യൂണിയൻ സംസ്ഥാന സെക്രട്ടറി അജയകുമാർ,സൗത്ത് ജില്ലാ സെക്രട്ടറി സന്തോഷ്,നോർത്ത് ജില്ലാ പ്രസിഡന്റ് അജിത് അഭിലാഷ്,യൂണിറ്റ് സെക്രട്ടറി ജയകുമാർ,ട്രഷറർ ഷൈജു എന്നിവർ സംസാരിച്ചു.