തിരുവനന്തപുരം: മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട 2000 ഹൈസ്‌കൂൾ വിദ്യാർത്ഥിനികൾക്ക് ഫിഷറീസ് സൗജന്യമായി സൈക്കിൾ വിതരണം ചെയ്യുമെന്ന് മന്ത്രി ജെ.മേഴ്‌സികുട്ടി അമ്മ അറിയിച്ചു.എൽ.എൻ.ജി പെട്രോനെറ്റിന്റെ സി.എസ്.ആർ ധനസഹായത്തോടെ തീരദേശ വികസന കോർപ്പറേഷൻ ആണ് പദ്ധതി നടപ്പാക്കുന്നത്.
മത്സ്യത്തൊഴിലാളി വിഭാഗത്തിലെ സ്‌കൂൾ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് കൂടുതലാണ്. പെൺകുട്ടികളാണ് പകുതിയിൽ വച്ച് പഠിപ്പ് മതിയാക്കുന്നവരിൽ അധികവും. സ്‌കൂളിലേക്കുള്ള ദൂരക്കൂടുതൽ കൊണ്ടും പൊതുഗതാഗത സൗകര്യം കുറവായതുകൊണ്ടും ഒരു വിദ്യാർത്ഥിനി പോലും പഠനം അവസാനിപ്പിക്കരുതെന്ന ചിന്തയാണ് സൈക്കിൾ വിതരണത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിനികൾക്കാണ് സൈക്കിൽ നൽകുകയെന്നും മന്ത്രി പറഞ്ഞു.