മുടപുരം:ഇന്ത്യയുടെ ധനകമ്മി മറികടക്കാൻ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ ഓഹരികൾ വിറ്റുതുലയ്ക്കുന്നതിനെതിരെ സി.ഐ.ടി.യു ഇന്ന് ആറ്റിങ്ങൽ കച്ചേരി നടയിൽ ധർണ നടത്തും. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.രാമു ഉദ്ഘാടനം ചെയ്യും.അഡ്വ.ബി.സത്യൻ എം.എൽ.എ സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ്,മുനിസിപ്പൽ ചെയർമാൻ എം.പ്രദീപ്,സി.പി.എം ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഡ്വ.എസ്.ലെനിൻ, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.രാജൻ ബാബു,എം.വി.കനകദാസ്,സി.പയസ്,എം.മുരളി, വി.വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സി.ഐ.ടി.യു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അഭ്യർത്ഥിച്ചു.