തിരുവനന്തപുരം: കുടപ്പനക്കുന്ന് കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ പശുക്കൾ തുടർച്ചയായി ചാകുന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് കേരള സ്റ്റേറ്റ് ഫാം വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.നായിഡു സർക്കാരിനോട് ആവശ്യപ്പെട്ടു.