nss

കാട്ടാക്കട:നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് കാട്ടാക്കട എൻ.എസ്.എസ് കരയോഗ യൂണിയനിൽ പതാകാദിനാചരണം നടന്നു.യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ പതാക ഉയർത്തി സത്യവാചകം ചൊല്ലി.യൂണിയൻ വൈസ് പ്രസി‌ഡന്റ് വാഴിച്ചൽ ഡി.ഗോപാല കൃഷ്ണൻ നായർ,സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,യൂണിയൻ ഭരണ സമിതിയംഗങ്ങൾ,പ്രതിനിധി സഭാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കാട്ടാക്കട കരയോഗത്തിൽ പ്രസിഡന്റ് കെ.പി.ശങ്കർ പതാക ഉയർത്തി സത്യവാചകം ചൊല്ലി.കരയോഗം വൈസ് പ്രസിഡന്റ് വി.ശിവൻകുട്ടിനായർ,സെക്രട്ടറി വി.വിജയമോഹൻനായർ,ഭരണ സമിതിയംഗങ്ങൾ,യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

മഠത്തിക്കോണം കരയോഗത്തിൽ പ്രസിഡന്റ് രാജേന്ദ്രൻ നായർ പതാക ഉയർത്തി.കരയോഗം സെക്രട്ടറി ബി.ജയകുമാർ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജോയിന്റ് സെക്രട്ടറി അനിൽകുമാർ,ട്രഷറർ മോഹനൻ നായർ എന്നിവർ സംസാരിച്ചു.

കല്ലോട് കരയോഗത്തിൽ പ്രസിഡന്റ് എൻ.രഘുവരൻ നായർ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി.വൈസ് പ്രസിഡന്റ് സതീന്ദ്രൻ നായർ,സെക്രട്ടറി കെ.ബിജുകുമാർ,ഭരണ സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പെരുമുള്ളൂർ കരയോഗത്തിൽ പ്രസിഡന്റ് കെ.ശരത്ചന്ദ്രൻ ഉണ്ണിത്താൻ പതാക ഉയർത്തി പ്രതിജ്ഞചൊല്ലി.വൈസ് പ്രസിഡന്റ് എസ്.സന്തോഷ്,സെക്രട്ടറി എം.ശ്രീകുമാരൻ നായർ,കരയോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

എരുത്താവൂർ കരയോഗത്തിൽ പ്രസിഡന്റ് ബി.ജയകുമാർപതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി.വൈസ് പ്രസിഡന്റ് നിശാന്ത്,സെക്രട്ടറി കെ.വിജയകുമാരൻ നായർ,കരയോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.