കിളിമാനൂർ:പുസ്തക സമാഹരണ യജ്ഞത്തിന്റെ ഭാഗമായി ഗ്രന്ഥ ശേഖരമൊരുക്കി ഗവൺമെന്റ് ടൗൺ യു.പി.എസിലെ കുഞ്ഞു വായനക്കാർ.ഓരോ ക്ലാസിലെയും ക്ലാസ് ലൈബ്രേറിയൻമാരുടെ നേതൃത്വത്തിൽ ശേഖരിച്ച പുസ്തകങ്ങൾ കേരള പിറവി ദിനത്തിൽ സ്കൂളിന് നൽകി പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ചന്ദ്രൻ മുഖ്യാതിഥിയായി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുജിത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് ലിസി എന്നിവർ ഗൃഹ സന്ദർശനം നടത്തി രണ്ടായിരത്തിലധികം പുസ്തകങ്ങൾ ശേഖരിച്ചു.