തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ പണിയെടുക്കുന്ന എല്ലാ വിഭാഗം തൊഴിലാളികളെയും അബ്കാരി ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് കേരള ബാർ ഹോട്ടൽസ് ആൻഡ് റസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി)​ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. തമ്പാനൂർ സുഗതൻ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.ജി. രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പട്ടം ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്,​ സെക്രട്ടറി മീനാങ്കൽ കുമാർ,​ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. ആന്റണി,​ ജില്ലാ ജനറൽ സെക്രട്ടറി സുനിൽ മതിലകം,​ പി.എസ്. നായിഡു,​സജി കലാക്ഷേത്ര,​ അജിത് അരവിന്ദ്,​ സാബു നെല്ലികുന്നം,​ അനിൽ സക്കറിയ,​ പി. ഗണേശൻ നായർ, ​മൈക്കിൾ ബാസ്റ്റ്യൻ,​ ആർ. രാജൻ,​ എം. ബാബു തുടങ്ങിയവർ സംസാരിച്ചു.