കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിൽ കീഴാറ്റിങ്ങൽ കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതി പ്രകാരം അസി. സർജൻ (പ്രതിമാസ ശമ്പളം 36250 രൂപ), സ്റ്റാഫ് നഴസ് (പ്രതിമാസ ശമ്പളം 13900 രൂപ). എന്നിവയുടെ ഓരോ ഒഴിവുണ്ട്. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ ബയോഡേറ്റ സഹിതമുള്ള അപേക്ഷ ക്ഷണിക്കുന്നു. ഏഴ് ദിവസത്തിനകം സെക്രട്ടറി, കടയ്ക്കാവൂർ പഞ്ചായത്ത് എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ അപേക്ഷിക്കണം. യോഗ്യത: അസി. സർജൻ- എം.ബി.ബി.എസ് (ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന). സ്റ്റാഫ് നഴ്സ്- എൻ.ആർ.എച്ച്.എം പദ്ധതി പ്രകാരം ജോലി ചെയ്തവർക്ക് മുൻഗണന.