തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയും തുടർച്ചയായ മുന്നറിയിപ്പുകളും കാരണം കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച 2000 രൂപ അപര്യാപ്തമാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ്,​ കോ ഓർഡിനേറ്റർ വിഴിഞ്ഞം അരുൾദാസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. ബാങ്കിൽ നിന്ന് വായ്പയെടുത്തും കടം വാങ്ങിയുമാണ് തൊഴിലാളികൾ മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങിയത്. കടലിൽ പോകാൻ കഴിയാത്തതിനാൽ കടം വീട്ടാൻ പോലും കഴിയുന്നില്ലെന്നും സർക്കാർ പ്രഖ്യാപിച്ച തുക വർദ്ധിപ്പിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.