കിളിമാനൂർ: കുടുംബശ്രീ ജില്ലാ മിഷൻ, കല്ലറ സി.ഡി.എസ് ജന്റർ റിസോഴ്സ് കൗൺസിലിംഗ് സെന്ററിന്റെ വാരാചരണത്തിന്റെ ഭാഗമായി പാങ്ങോട് ജനമൈത്രി പൊലിസ്, തറട്ട പ്രൈമറി ഹെൽത്ത് സെന്റർ എന്നിവരുടെ സംയുകതാഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും, യോഗാ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങ് കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ശിവദാസൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്നേഹിത കോളിംഗ് ബെൽ ഗുണഭോക്താക്കളെ ആദരിച്ചു. മികച്ച കോളിംഗ് ബെൽ പ്രവർത്തനങ്ങൾ കാഴ്ച വച്ച അയൽകൂട്ടം പ്രവർത്തകർക്ക് ട്രോഫികൾ വിതരണം ചെയ്തു. കമ്യൂണിറ്റി കൗൺസിലർ ബിന്ദു പ്രഭ സ്നേഹിത കോളിംഗ് ബെൽ പ്രവർത്തനങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. വാർഡംഗങ്ങളായ ഗിരിജ, വത്സല, മണിയൻ എന്നിവർ പങ്കെടുത്തു.