അരുവിക്കര:അരുവിക്കര ഗവൺമെന്റ് എൽ.പി സ്കൂളിൽ ലൈബ്രറി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച വായിച്ചുമുന്നേറാം മക്കൾക്കൊപ്പം പരിപാടി പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി സരസ്വതി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ആന്റണി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ജമീലാബീവി മികച്ച വായനക്കുറിപ്പ് തയ്യാറാക്കിയതിനുള്ള സമ്മാന വിതരണം നടത്തി.ഹെഡ്മിസ്ട്രസ് അച്ചാമ്മ,സീനിയർ അസിസ്റ്റന്റ് അമ്പിളി,സ്കൂൾ ലൈബ്രറി കൺവീർ ഷൈജ എന്നിവർ സംസാരിച്ചു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനവും വായനയുടെ പ്രസക്തി എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും നടന്നു.