ആര്യനാട്:ഒ.ഐ.സി.സി കുറ്റിച്ചൽ ഗ്ലോബൽ കാരുണ്യ സ്പർശം കെ.എസ്.ശബരീനാഥൻ.എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.കോ-ഓർഡിനേറ്റർ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.വാഹനാപകടത്തിൽപ്പെട്ട് ചികിൽസയിൽ കഴിയുന്ന വിദ്യാർത്ഥിക്കുള്ള ചികിൽസാസഹായവും കോട്ടൂരിൽ മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ കാറിൽ നിന്നും ഡ്രൈവറെ രക്ഷപ്പെടുത്തിയ കോട്ടൂർ സുനിയ്ക്ക് ആദരവും ക്യാഷ് അവാർഡും നൽകി.കുറ്റിച്ചൽ വേലപ്പൻ,വി.എച്ച്.വാഹിദ,കോട്ടൂർ സന്തോഷ്,ഗോവിന്ദൻകുട്ടി നായർ തുടങ്ങിയവർ സംസാരിച്ചു.