തിരുവനന്തപുരം: പട്ടം ജി. രാമചന്ദ്രൻ നായർ സ്മാരക സാഹിത്യവേദി സംഘടിപ്പിക്കുന്ന പട്ടം ജി. രാമചന്ദ്രൻ നായരുടെ അഞ്ചാം ചരമവാർഷികാചരണവും പുരസ്കാര സമർപ്പണവും ഇന്ന് വൈകിട്ട് 5ന് പ്രസ്ക്ലബ് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വി.എസ്. ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ഈ വർഷത്തെ സാഹിത്യ വേദി പുരസ്കാരം നേടിയ കവി പ്രൊഫ. വി. മധുസൂദനൻ നായർക്ക് മന്ത്രി പുരസ്കാരം നൽകും. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി മുഖ്യപ്രഭാഷണം നടത്തും. മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം പ്രൊഫ. എസ്. വർഗീസ്,​ ശിശുക്ഷേമ സമിതി സെക്രട്ടറി എസ്.പി. ദീപക്,​ വി.വി. രാജേഷ് തുടങ്ങിയവർ സംസാരിക്കും.